Friday, 30 March 2018

🗓 *31/03/2018* 





*(يُؤْتِي الْحِكْمَةَ مَنْ يَشَاءُ ۚ وَمَنْ يُؤْتَ الْحِكْمَةَ فَقَدْ أُوتِيَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ)*
[Surat Al-Baqarah 269]



താൻ ഉദ്ദേശിക്കുന്നവർക് അള്ളാഹു (യഥാർത്ഥ) ജ്ഞാനം നൽകുന്നു. ഏതൊരുവന് (യഥാർത്ഥ) ജ്ഞാനം നല്കപ്പെടുന്നുവോ  അവന് (അത് വഴി)  അത്യധികമായ നേട്ടമാണ് നൽകപ്പെടുന്നത്. എന്നാൽ ബുദ്ദിശാലികൾ മാത്രമേ ശ്രദ്ദിച് മനസിലാക്കുകയുള്ളു. 








*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

Thursday, 29 March 2018

🗓 *30/03/2018* 






*(يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِنْ طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُمْ مِنَ الْأَرْضِ ۖ وَلَا تَيَمَّمُوا الْخَبِيثَ مِنْهُ تُنْفِقُونَ وَلَسْتُمْ بِآخِذِيهِ إِلَّا أَنْ تُغْمِضُوا فِيهِ ۚ وَاعْلَمُوا أَنَّ اللَّهَ غَنِيٌّ حَمِيدٌ)*
[Surat Al-Baqarah 267]



സത്യവിശ്വാസികളെ നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല  വസ്തുക്കളിൽ നിന്നും, ഭൂമിയിൽ നിന്നും നിങ്ങൾക്ക് നാം ഉത്പാദിപ്പിച്ചു തന്നതിൽ നിന്നും നിങ്ങൾ ചിലവഴിക്കുവീൻ. കണ്ണടച്ച്കൊണ്ടല്ലാതെ നിങ്ങൾ സ്വീകരിക്കാത്ത മോശമായ സാധനങ്ങൾ (ദാനധർമ്മങ്ങളിൽ) ചെലവഴിക്കുവാനായി നിങ്ങൾ കരുതി വെക്കരുത്. അള്ളാഹു ആരുടേയും ആശ്രയമില്ലാത്തവനും സ്തുത്യർഹനുമാണെന്ന് നിങ്ങൾ അറിഞ്ഞു കൊള്ളുക.












*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

Wednesday, 28 March 2018

🗓 *29/03/2018* 



*(يَا أَيُّهَا الَّذِينَ آمَنُوا لَا تُبْطِلُوا صَدَقَاتِكُمْ بِالْمَنِّ وَالْأَذَىٰ كَالَّذِي يُنْفِقُ مَالَهُ رِئَاءَ النَّاسِ وَلَا يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ ۖ فَمَثَلُهُ كَمَثَلِ صَفْوَانٍ عَلَيْهِ تُرَابٌ فَأَصَابَهُ وَابِلٌ فَتَرَكَهُ صَلْدًا ۖ لَا يَقْدِرُونَ عَلَىٰ شَيْءٍ مِمَّا كَسَبُوا ۗ وَاللَّهُ لَا يَهْدِي الْقَوْمَ الْكَافِرِينَ)*
[Surat Al-Baqarah 264]




സത്യവിശ്വാസികളെ, (കൊടുത്തത്) എടുത്ത് പറഞ്ഞു കൊണ്ടും, ശല്യമുണ്ടാക്കികൊണ്ടും നിങ്ങൾ നിങ്ങളുടെ ദാനധർമങ്ങളെ നിഷ്ഫലമാക്കികളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ, ജനങ്ങളെ കാണിക്കുവാൻ വേണ്ടി ധനം ചെലവ് ചെയ്യുന്നവനെപ്പോലെ നിങ്ങളാകരുത്. അവനെ ഉപമിക്കാവുന്നത് മുകളിൽ അൽപം മണ്ണ് മാത്രമുള്ള മിനുസമുള്ള ഒരു പാറയോടാകുന്നു. ആ പാറമേൽ ഒരു കനത്തമഴ പതിച്ചു. ആ മഴ അതിനെ ഒരു മൊട്ടപ്പാറയാക്കി മാറ്റിക്കളഞ്ഞു. അവർ അധ്വാനിച്ചതിന്റെ യാതൊരു ഫലവും കരസ്ഥമാകാൻ  അവർക്ക്  കഴിയില്ല. അള്ളാഹു സത്യനിഷേധികളായ ജനതയെ നേർവഴിയിലാകുകയില്ല.  










*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

Tuesday, 27 March 2018

🗓 *28/03/2018* 




*(وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ ۚ وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَهُ بِوَلَدِهِ ۚ وَعَلَى الْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَنْ تَرَاضٍ مِنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدْتُمْ أَنْ تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُمْ مَا آتَيْتُمْ بِالْمَعْرُوفِ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ)*
[Surat Al-Baqarah 233]






മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക് പൂർണ്ണമായ രണ്ട് കൊല്ലം മുല കൊടുക്കേണ്ടതാണ്. (കുട്ടിയുടെ)മുലകുടി പൂർണ്ണമാക്കണമെന്ന് ഉദ്ദേശിക്കുന്നവർക്കത്രെ ഇത്. അവർക്ക് (മുല കൊടുക്കുന്ന മാതാക്കൾക് )മര്യാദഅനുസരിച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാൽ ഒരാളെയും അയാളുടെ കഴിവിലുപരി നല്കാൻ  നിർബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരിൽ ദ്രോഹിക്കപ്പെടാൻ ഇടയാകരുത്. അതുപോലതന്നെ സ്വന്തം കുട്ടിയുടെ പേരിൽ  ഒരു പിതാവും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തിൽ അയാളുടെ )അവകാശികൾക്കും (കുട്ടിയുടെ കാര്യത്തിൽ )അത് പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവർ ഇരുവരും തമ്മിൽ കൂടിയാലോചിച് തൃപ്തിപ്പെട്ടു കൊണ്ട് കുട്ടിയുടെ മുലകുടി നിർത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ ഇരുവർക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടികൾക് (മറ്റാരെകൊണ്ടെങ്കിലും)മുല കൊടുപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിലും നിങ്ങൾക് കുറ്റമില്ല. (ആ പോറ്റമ്മമാർക് ) നിങ്ങൾ നൽകേണ്ടത് മര്യാദഅനുസരിച് കൊടുത്തു തീർക്കുകയാണെങ്കിൽ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അള്ളാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക. 










*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

Monday, 26 March 2018

🗓 *27/03/2018* 




*(يَسْأَلُونَكَ مَاذَا يُنْفِقُونَ ۖ قُلْ مَا أَنْفَقْتُمْ مِنْ خَيْرٍ فَلِلْوَالِدَيْنِ وَالْأَقْرَبِينَ وَالْيَتَامَىٰ وَالْمَسَاكِينِ وَابْنِ السَّبِيلِ ۗ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ بِهِ عَلِيمٌ)*
[Surat Al-Baqarah 215]


(നബിയെ,) അവർ നിന്നോട് ചോദിക്കുന്നു: അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക :നിങ്ങൾ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കൾക്കും അടുത്തബന്ധുക്കൾക്കും അനാഥർകും അഗതികൾക്കും വഴിപോക്കന്മാർക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അള്ളാഹു അറിയുന്നവനാകുന്നു.








*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in
🗓 *26/03/2018* 




*(أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ ۖ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ)*
[Surat Al-Baqarah 214]




അല്ല, നിങ്ങൾക്കു മുമ്പ് കഴിഞ്ഞുപോയവർ (വിശ്വാസികൾ)ക്കുണ്ടായത് പോലുള്ള അനുഭവങ്ങൾ നിങ്ങൾക്കും വന്നെത്താതെ നിങ്ങൾക്  സ്വർഗത്തിൽ പ്രവേശിക്കാനാകുമെന്ന് നിങ്ങൾ ധരിച്ചിരിക്കയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കുമെന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞു പോകുമാറ് അവർ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാൽ അല്ലാഹുവിന്റെ സഹായം അടുത്ത് തന്നെ ഉണ്ട്.










*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

Saturday, 24 March 2018

🗓 *25/03/2018* 



*(زُيِّنَ لِلَّذِينَ كَفَرُوا الْحَيَاةُ الدُّنْيَا وَيَسْخَرُونَ مِنَ الَّذِينَ آمَنُوا ۘ وَالَّذِينَ اتَّقَوْا فَوْقَهُمْ يَوْمَ الْقِيَامَةِ ۗ وَاللَّهُ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ)*
[Surat Al-Baqarah 212]



സത്യനിഷേദികൾക് ഐഹീകജീവിതം അലംകൃതമായി തോന്നിയിരിക്കുന്നു. സത്യവിശ്വാസികളെ അവർ പരിഹസിക്കുകയും ചെയ്യുന്നു. എന്നാൽ സൂക്ഷ്മത പാലിച്ചവരായിരിക്കും ഉയർത്തെഴുനേല്പിന്റെ നാളിൽ അവരെക്കാൾ ഉന്നതന്മാർ. അള്ളാഹു അവൻ ഉദ്ദേശിക്കുന്നവർക് കണക്ക് നോക്കാതെ തന്നെ കൊടുക്കുന്നതാണ്. 







*_�_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in
🗓24/03/2018



(وَمِنَ النَّاسِ مَنْ يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ)
[Surat Al-Baqarah 204]


ചില ആളുകളുണ്ട്. ഐഹീകജീവിത കാര്യത്തിൽ അവരുടെ സംസാരം നിനക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ദിക് അവർ അല്ലാഹുവിനെ സാക്ഷിനിർത്തുകയും ചെയ്യും. വാസ്തവത്തിൽ അവർ (സത്യത്തിന്റെ) കഠിന വൈരികരത്രെ.








*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

Thursday, 22 March 2018

🗓23/03/2018



 *(إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنْفَعُ النَّاسَ وَمَا أَنْزَلَ اللَّهُ مِنَ السَّمَاءِ مِنْ مَاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِقَوْمٍ يَعْقِلُونَ)* 
[Surat Al-Baqarah 164]


ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപ്പകലുകളുടെ മാറ്റത്തിലും, മനുഷ്യർക് ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്തു നിന്ന് അള്ളാഹു മഴ ചൊരിഞ്ഞു തന്നിട്ട് നിർജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക് അത് മുഖേന ജീവൻ നൽകിയതിലും, ഭൂമിയിൽ എല്ലാത്തരം ജന്തുവർഗങ്ങളേയും  വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികൾക്കിടയിലൂടെ നിയന്ത്രിച്ചു നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് ;തീർച്ച.







*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in
🗓 *22/03/2018* 



 *(وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ)* 
[Surat Al-Baqarah 155]


കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദർഭങ്ങളിൽ) ക്ഷമിക്കുന്നവർക് സന്തോഷവാർത്ത അറിയിക്കുക.

  





*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )