Tuesday, 27 March 2018

🗓 *28/03/2018* 




*(وَالْوَالِدَاتُ يُرْضِعْنَ أَوْلَادَهُنَّ حَوْلَيْنِ كَامِلَيْنِ ۖ لِمَنْ أَرَادَ أَنْ يُتِمَّ الرَّضَاعَةَ ۚ وَعَلَى الْمَوْلُودِ لَهُ رِزْقُهُنَّ وَكِسْوَتُهُنَّ بِالْمَعْرُوفِ ۚ لَا تُكَلَّفُ نَفْسٌ إِلَّا وُسْعَهَا ۚ لَا تُضَارَّ وَالِدَةٌ بِوَلَدِهَا وَلَا مَوْلُودٌ لَهُ بِوَلَدِهِ ۚ وَعَلَى الْوَارِثِ مِثْلُ ذَٰلِكَ ۗ فَإِنْ أَرَادَا فِصَالًا عَنْ تَرَاضٍ مِنْهُمَا وَتَشَاوُرٍ فَلَا جُنَاحَ عَلَيْهِمَا ۗ وَإِنْ أَرَدْتُمْ أَنْ تَسْتَرْضِعُوا أَوْلَادَكُمْ فَلَا جُنَاحَ عَلَيْكُمْ إِذَا سَلَّمْتُمْ مَا آتَيْتُمْ بِالْمَعْرُوفِ ۗ وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ)*
[Surat Al-Baqarah 233]






മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക് പൂർണ്ണമായ രണ്ട് കൊല്ലം മുല കൊടുക്കേണ്ടതാണ്. (കുട്ടിയുടെ)മുലകുടി പൂർണ്ണമാക്കണമെന്ന് ഉദ്ദേശിക്കുന്നവർക്കത്രെ ഇത്. അവർക്ക് (മുല കൊടുക്കുന്ന മാതാക്കൾക് )മര്യാദഅനുസരിച് ഭക്ഷണവും വസ്ത്രവും നൽകേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാൽ ഒരാളെയും അയാളുടെ കഴിവിലുപരി നല്കാൻ  നിർബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരിൽ ദ്രോഹിക്കപ്പെടാൻ ഇടയാകരുത്. അതുപോലതന്നെ സ്വന്തം കുട്ടിയുടെ പേരിൽ  ഒരു പിതാവും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തിൽ അയാളുടെ )അവകാശികൾക്കും (കുട്ടിയുടെ കാര്യത്തിൽ )അത് പോലെയുള്ള ബാധ്യതകളുണ്ട്. ഇനി അവർ ഇരുവരും തമ്മിൽ കൂടിയാലോചിച് തൃപ്തിപ്പെട്ടു കൊണ്ട് കുട്ടിയുടെ മുലകുടി നിർത്താൻ ഉദ്ദേശിക്കുകയാണെങ്കിൽ അവർ ഇരുവർക്കും കുറ്റമില്ല. ഇനി നിങ്ങളുടെ കുട്ടികൾക് (മറ്റാരെകൊണ്ടെങ്കിലും)മുല കൊടുപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിലും നിങ്ങൾക് കുറ്റമില്ല. (ആ പോറ്റമ്മമാർക് ) നിങ്ങൾ നൽകേണ്ടത് മര്യാദഅനുസരിച് കൊടുത്തു തീർക്കുകയാണെങ്കിൽ. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അള്ളാഹു കണ്ടറിയുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്യുക. 










*_സൈബർ വിങ്_*
( _ഹയാത്തുൽ ഇസ്ലാം സാംസ്‌കാരിക വേദി_ *കുന്നിൽ പട്ട്ള* )
hikpatla.blogspot.in

No comments:

Post a Comment